'വിജയ് എനിക്ക് വീടു പോലെ, തൃഷ ഒരു രാജകുമാരിയാണ്'; താരങ്ങളുടെ പഴയ വീഡിയോ വൈറലാകുന്നു

വിജയ് തൃഷയെക്കുറിച്ചും തൃഷ വിജയ്‌യെക്കുറിച്ചും മുന്‍പ് സംസാരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു


വിജയ്‌യുടെ വിവാഹമോചന വാര്‍ത്തയ്ക്കിടെ വിജയ്‌യും തൃഷയും ഒരുമിച്ച് ഒരു വിവാഹസല്‍ക്കാര വേദിയിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ വിജയ്‌ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ തൃഷയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അതിനിടയിലാണ് ഇരുവരും നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സല്‍ക്കാരത്തിനെത്തിയത്.

ഇപ്പോഴിതാ വിജയ് തൃഷയെക്കുറിച്ചും തൃഷ വിജയ്‌യെക്കുറിച്ചും മുന്‍പ് സംസാരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. അടുത്ത സഹൃത്തുക്കളായ ഇവര്‍ പല വേദിയില്‍ വച്ച് ഇവരുടെ സുഹൃത്ത് ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും തൃഷയും ഒരുമിച്ച ചിത്രമായിരുന്നു ലിയോ. ഈ സിനിമയുടെ വിജയാഘോഷത്തില്‍ വിജയ്യും തൃഷയും ഒരുമിച്ചെത്തിയിരുന്നു.


നാളുകള്‍ക്കു ശേഷം എന്റെ ഒരു സ്‌കൂള്‍ ഫ്രണ്ടിനെ കാണുന്നതു പോലെയായിരുന്നു വിജയ്‌യെ കണ്ടപ്പോള്‍. എന്റെ 20 വര്‍ഷത്തെ കരിയറില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര വിജയ്ക്കൊപ്പമായിരുന്നു. അതേ കംഫര്‍ട്ടും സ്നേഹവും സൗഹൃദവും. വീട് എന്നാല്‍ ഒരു ഇടമല്ല ഒരു വ്യക്തിയാണ്' എന്നാണ് അന്ന് തൃഷ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും തൃഷയും ഒരുമിച്ച ചിത്രമായിരുന്നു ലിയോ. ഈ സിനിമയുടെ വിജയാഘോഷത്തില്‍ വിജയ്യും തൃഷയും ഒരുമിച്ചെത്തിയിരുന്നു.


ഇതേ പരിപാടിയില്‍ വിജയ്‌യും തൃഷയെ കുറിച്ച് പറഞ്ഞിരുന്നു.'ഒരു 20 കാരി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒരു പെണ്‍കുട്ടി 20 വര്‍ഷമായി നായിക സ്ഥാനം നിലനിര്‍ത്തുന്നത് ചെറിയ കാര്യമല്ല. അതും അതേ ഊര്‍ജ്ജത്തോടേയും സൗന്ദര്യത്തോടേയും, ഞാന്‍ ആരേക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്. പക്ഷെ അവള്‍ കൈ വീശുക രാജകുമാരിയെപ്പോലെയാണ്. അതേ, നമ്മുടെ കുന്ദവൈ രാജകുമാരി. ആശംസകള്‍ തൃഷ'' എന്നും വിജയ് പറയുന്നുണ്ട്.


Comments